ഷാർജയിൽ യാചകരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ, അധികവും വിസിറ്റിംഗ് വിസയിൽ വന്നവർ
ഷാര്‍ജ: ഷാര്‍ജയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ പിടികൂടിയത് 1,111 യാചകരെ. വിവിധ രാജ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ യാചകരില്‍ 875 പേര് പുരുഷന്മാരും 236 പേര് സ്ത്രീകളുമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്റെ 80040, 901 എന്നീ നമ്പരുകള്‍ വഴി പൊതുജനങ്ങള്‍ നേരിട്ട് വിളിച്ച് അറിയിച്ചതിലൂടെയും കണ്ട്രോള്, പട്രോള്‍ സംഘങ്ങളുടെ ഫീല്‍ഡ് ക്യാമ്പയിനുകളിലൂടെയുമാണ് ഭിക്ഷാടകര്‍ പിടിയിലായത്. ഭിക്ഷാടകര്‍ക്കെതിരായ ക്യാമ്പയിന് തുടരുകയാണ്. 2020-2021 കാലഘട്ടത്തില്‍ ആകെ 1,409 യാചകരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് […]