ആരോഗ്യ വകുപ്പ് പരിശോധന, തായിഫിൽ 8 ലക്ഷം റിയാൽ പിഴ ഈടാക്കി
തായിഫ്:കഴിഞ്ഞ മൂന്നു മാസത്തിനിടെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ സ്വകാര്യ ക്ലീനിക്കുകളും ഫാർമസികളുമുൾപടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനങ്ങളുടെ പേരിൽ ഈടാക്കിയത് എട്ട് ലക്ഷം റിയാലിലേറെ തുകയെന്ന് തായിഫ് പ്രവിശ്യാ ആരോഗ്യ വകുപ്പ് ഔദ്യോഗിക വാക്താവ് വലീദ് അൽ സഖഫി വെളിപ്പെടുത്തി. നടപ്പു വർഷത്തിന്റെ രണ്ടാം പാദത്തിൽ 55 ഫീൽഡ് പരിശോധന ട്രിപ്പുകളാണ് സ്വകാര്യമേഖലയിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിലും മറ്റും നടത്തുകയുണ്ടായത്. പരിശോധനയിൽ കണ്ടെത്തിയ 18 നിയമ ലംഘനങ്ങൾക്കായി എട്ടു ലക്ഷത്തിമുപ്പതിനായരം റിയാൽ പിഴയീടാക്കുകയുണ്ടായി. […]












