ഹുറൂബായാൽ സ്പോൺസർ മാറ്റം നടക്കില്ലെന്ന് മുസാനിദ്
റിയാദ്:ഗാർഹിക ജോലിക്കാർ ഒളിച്ചോടിയതായി സ്‌പോൺസർമാർ ജവാസാത്ത് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്‌പോൺസറിലേക്ക് ജോലി മാറാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. പുതിയ വിസകൾ അനുവദിക്കുന്നതിനും സ്‌പോൺസർഷിപ്പ് മാറുന്നതിനും മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച നിബന്ധനകൾ പ്രകാരമാണിത്.ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റണമെന്നുണ്ടെങ്കിൽ നിലവിലെ സ്‌പോൺസർ പുതിയ സ്‌പോൺസർക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷ അയക്കണം. തൊഴിലാളിയുടെയും പുതിയ സ്‌പോൺസറുടെയും മുഴുവൻ വിവരങ്ങളുമടങ്ങിയതായിരിക്കണം അപേക്ഷ. തുടർന്ന് പുതിയ സ്‌പോൺസർ അത് അംഗീകരിക്കണം. അബ്ശിർ വഴിയാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. […]














