സൗദിയിൽ ഈ വർഷം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ ലഭിച്ചത് റിയാദിൽ
ജിദ്ദ:സൗദിയിൽ സ്വകാര്യ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചത് റിയാദ് പ്രവിശ്യയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ റിയാദ് പ്രവിശ്യയിൽ 52,954 സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സൗദിയിലാകെ പുതുതായി തൊഴിൽ ലഭിച്ച സ്വദേശികളിൽ 47.2 ശതമാനത്തിനും റിയാദിലാണ് ജോലി ലഭിച്ചത്. മൂന്നു മാസത്തിനിടെ റിയാദിൽ പ്രതിദിനം 588 സ്വദേശികൾക്ക് വീതം പുതുതായി തൊഴിൽ ലഭിച്ചു. രണ്ടാം പാദത്തിൽ […]












