സൗദി അറേബ്യ ഒമാനിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നു
ജിദ്ദ:ഒമാനിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് മുൽഹിം അൽജറഫും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡെപ്യൂട്ടി ഗവർണർ യസീദ് അൽഹുമൈദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനും അനുബന്ധ സ്ഥാപനങ്ങൾക്കും ധാരണാപത്രം വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നു. ഇതിലൂടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ഒമാനിൽ നിരവധി മികച്ച നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുകയും ഒമാനിൽ ഫണ്ട് നിക്ഷേപങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഒമാനിലെ ഏതാനും മേഖലകളിൽ […]














