സൗദിയിൽ പ്രവാസികൾക്ക് നാടുകടത്തലിന് വിധിച്ചാലും ഇളവ് ലഭിക്കാൻ രണ്ട് അവസരങ്ങൾ
റിയാദ്: സഊദി കോടതി നാടുകടത്തലിന് വിധി പുറപ്പെടുവിച്ചാലും ഒരു പ്രവാസിക്ക് ഇളവ് ലഭിക്കാൻ രണ്ട് അവസരങ്ങളുണ്ട്. മൂന്ന് മാസത്തിൽ താഴെ തടവിനും നാടുകടത്തലിനും ശിക്ഷിക്കപ്പെട്ട പ്രവാസിക്ക് നാടുകടത്തലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉയർന്ന കോടതിയെ സമീപിക്കാമെന്ന് നിയമോപദേശകൻ അബ്ദുൽ അസീസ് അൽ ഖഹ്താനി പറഞ്ഞു. സഊദി സ്ത്രീയുടെ സഊദി അല്ലാത്ത മകനും സഊദി സ്ത്രീയുടെ വിദേശ ഭർത്താവും നാടുകടത്തലിൽ നിന്ന് ഇളവ് തേടാമെന്ന് അൽ ഖഹ്താനി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ചുമത്തപ്പെടുന്ന ശിക്ഷയാണ് […]