ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥത ഇനി സൗദികൾക്ക് മാത്രം
ജിദ്ദ: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ അനുസരിച്ച്, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്റും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. എന്നാൽ രാജ്യത്തിലെ ചില നഗരങ്ങളിലെയും ഗവർണറേറ്റുകളിലെയും അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും അവയുടെ ശാഖകൾക്കും ഈ നിയന്ത്രണം ബാധകമല്ല. പ്രവാസികൾക്ക് ആരോഗ്യ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കാൻ മാത്രമേ കഴിയൂ. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ആർട്ടിക്കിൾ രണ്ടിലെ ഭേദഗതികൾക്ക് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. […]