മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യത
മക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്കു സാധ്യതയെന്ന് സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക പ്രവിശ്യക്കു കീഴിലെ തായിഫ്, അദം, മൈസാന്‍, അര്‍ദിയ്യാത്ത്, ജുമൂം, അല്‍ കാമില്‍, തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മിക്ക പ്രദേശങ്ങളിലും പൊടിക്കാറ്റിന്റെഅകമ്പടിയോടെ താരതമ്യേന ശക്തമായതോ അതി ശക്തമായതോ ആയ മഴ പെയ്‌തേക്കാം. ഖുന്‍ഫുദ, അല്‍ലീത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ട്. കാഴ്ചക്കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മഴ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകളിലും ഉല്ലാസയാത്ര […]













