യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം
ദുബായ്:യു.എ.ഇയില്‍ ഔട്ട്പാസ് ലഭിക്കുന്ന അനധികൃത താമസക്കാര്‍ ഏഴു ദിവസത്തിനകം രാജ്യം വിടണം. ഏഴു ദിവസത്തിനുശേഷം രാജ്യം വിടാത്തവരില്‍നിന്ന് പ്രതിദിനം 100 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് അതോറിറ്റി അറിയിച്ചു. ഐസിപി ആപ് വഴിനിയമലംഘകര്ക്ക് രാജ്യം വിടാന്‍ ഔട്പാസിന് അപേക്ഷിക്കാം. നിശ്ചിത പിഴ അടക്കുന്നതോടെ കാലാവധി തീര്‍ന്ന വിസയുമായി രാജ്യത്തു തങ്ങുന്നവര്‍ ഔട്പാസ് ലഭിക്കും. പെര്‍മിറ്റ് നല്കിയ തീയതി മുതലാണ് ഏഴു ദിവസം കണക്കാക്കുക. യുഎഇയില്‍ ജനിച്ച കുട്ടികളുടെ വീസ നടപടികള്‍ […]