സൗദിയിൽ ഈ വർഷം ട്രെയിൻ യാത്രക്കാരുടെ എണ്ണം 44 ലക്ഷം കടന്നു
റിയാദ്:ഈ വർഷം ആദ്യ പകുതിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 44 ലക്ഷം കവിഞ്ഞതായി സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ട്രെയിൻ യാത്രക്കാരുടെ എണ്ണം 84 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ 22 ലക്ഷം പേരാണ് ട്രെയിനുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ആറു മാസക്കാലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ എണ്ണം 46 ശതമാനം തോതിലും വർധിച്ചു. ആറു […]












