ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
റിയാദ്: സൗദി അറേബ്യ ഭാവിയിലേക്കായി നിർമിക്കുന്ന മഹാനഗരമായ ദി ലൈനിന്റെ രൂപകൽപ്പനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യത്തിനും ലോകത്തിനും ഈ പദ്ധതി എന്താണ് നൽകാൻ പോകുന്നതെന്നാണ് അദ്ദേഹം പ്രധാനമായും ചർച്ച ചെയ്തത്.രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ പ്രധാന വികസന പദ്ധതിയായ നിയോമിന്റെ ( NEOM) ഭാഗമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നഗരജീവിതം എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്യുന്ന ആധുനിക നഗരം.ഭാവിയിൽ പുതിയ നാഗരികത സൃഷ്ടിക്കാൻ രാജ്യം […]