ട്രാഫിക് പിഴയില്‍ ഇളവുമായി അബുദാബി പോലീസ്.
അബുദാബി:ട്രാഫിക് പിഴയില്‍ ഇളവുമായി അബുദാബി പോലീസ്. നിയമലംഘനം നടത്തിയ തീയതി മുതല്‍ ആദ്യത്തെ 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ അടയ്ക്കുമ്പോള്‍ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയന്റ് ഒഴിവാക്കുമെന്നും പോലീസ് പ്രഖ്യാപിച്ചു.എന്നാല്‍, ഗുരുതരമായ ലംഘനങ്ങള്‍ ഈ ഉദ്യമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 മാസത്തേക്ക് പൂജ്യം പലിശ നിരക്കില്‍ അബുദാബി പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകള്‍ വഴി തവണകളായി പിഴ അടക്കാമെന്നും അറിയിച്ചു.യു.എ.ഇയിലെ […]














