സിറിയൻ സംഘർഷത്തിലും സൗദി അറേബ്യ ഇടപെടുന്നു മേഖലയെ സമാധാനപൂർവ്വമാക്കാനുള്ള നീക്കങ്ങൾ സജ്ജം
ജിദ്ദ- കഴിഞ്ഞ പന്ത്രണ്ടുവർഷമായി സിറിയയിൽ വെടിയൊച്ച നിലച്ചിരുന്നില്ല. എന്നും സംഘർഷത്തിന്റെയും വെടിവെപ്പിന്റെയും ബോംബാക്രമണത്തിന്റെയും കേന്ദ്രമായിരുന്നു സിറിയ. 2011-ലെ മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടുപിടിച്ച് സിറിയയിലെ സർക്കാറിനെതിരെ ജനരോഷം ശക്തമായതോടെ ബഷാർ അൽ അസദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം വിമതർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ വിരുദ്ധ ശക്തികളും ആയുധമണിഞ്ഞതോടെ ചരിത്രവും സംസ്കാരവും ഇഴചേർന്നു കിടന്നിരുന്ന സിറിയൻ ഭൂപ്രദേശം ചോരയണിഞ്ഞു. രാജ്യം മുഴുവനും ഹതഭാഗ്യരുടെ കണ്ണീരിലും വിലാപത്തിലും മുങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെയാണ് വിമതരെ ഭരണകൂടം ചോരയിൽ മുക്കിയത്. ആറു ലക്ഷത്തിലേറെ […]