സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി.
സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9 ശതകോടിയും ചെലവ് 283.9 ശതകോടിയും ആയപ്പോൾ കമ്മി ഏകദേശം 2.9 ശതകോടി റിയാലായി. ആദ്യപാദത്തിൽ എണ്ണ വരുമാനം 178.6 ശതകോടിയും എണ്ണ ഇതര വരുമാനം 102 ശതകോടിയുമാണെന്നും മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. എണ്ണ ഇതര വരുമാനം വാർഷിക അടിസ്ഥാനത്തിൽ ഒമ്പത് ശതമാനം വർധിച്ചതായി സൗദി ബജറ്റ് കണക്കുകൾ വെളിപ്പെടുത്തി. […]