ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി
റിയാദ് : ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസയിലെ ഇസ്രായിൽ ആക്രമണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലനം ചെയ്തു. ഗാസയിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മേഖലയിലും ലോകത്തും സമാധാനം, സ്ഥിരത, സുരക്ഷ […]