മാറ്റത്തിന് പിറകെ ടിക്കറ്റിൽ വൻ ഇളവ് പ്രഖ്യാപിച്ച് സൗദി എയർലൈൻസ്
വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് നിരക്കിളവ്. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാൻ 30 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. എന്നാൽ ഈ ഇളവ് ഒക്ടോബർ 2ന് (തിങ്കളാഴ്ച) വരെ മാത്രമേ ഉള്ളൂ. ഒക്ടോബർ 2ന് മുമ്പ് ടിക്കറ്റെടുക്കുന്നവർക്ക് ഇളവ് ലഭിക്കും. അതേ സമയം ഒക്ടോബർ 10 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യാൻ സൌകര്യമുണ്ടാകും. […]