ദോഹ- ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ നിരക്കുകളില്‍ വരുത്തിയ വര്‍ധന നിലവില്‍ താമസ വിസയിലുള്ളവര്‍ക്ക് ബാധകമാവില്ലെന്നും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമാണ് ബാധകമാവുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ ചികിത്സകളുടെ നിരക്ക് വര്‍ധന കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. ഒക്ടോബര്‍ മൂന്നിന് ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന ഘട്ടം ഘട്ടമായാണ് നടപ്പാക്കുക. പുതുതായി പ്രഖ്യാപിച്ച ചികിത്സാ നിരക്കുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തി. പുതിയ നിരക്കുകള്‍ ആദ്യ ഘട്ടത്തില്‍ ബാധകമാവില്ലെന്നും താമസ […]