ലോകത്ത് ആദ്യമായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോൺ വഴി ശേഖരിക്കുന്നു
ജിദ്ദ : ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ മൊബൈൽ ഫോൺ വഴി ശേഖരിക്കുന്ന പദ്ധതി നടപ്പാക്കുന്നതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടപ്പാക്കുന്നത്. മൊബൈൽ ഫോണിലെ ആപ് തുറന്നാലുടൻ വിരലുകൾ സ്‌ക്രീനിൽ വെച്ചാൽ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്ത് സ്ഥിരീകരിക്കും. ഇതിനു ശേഷം വിസ ഇഷ്യൂ ചെയ്യാൻ സാധിക്കും. ഹജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളുമായി ഹജ്, ഉംറ മന്ത്രാലയം രാഷ്ട്രീയ […]














