ദുബായില്‍ കഴിഞ്ഞ വര്‍ഷമെത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍-1.715 കോടി
ദുബായ് : കഴിഞ്ഞ വര്‍ഷം ദുബായ് സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം അറിയിച്ചു. 2023 ല്‍ 1.715 കോടി വിദേശ ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്. 2022 ല്‍ 1.436 കോടി വിദേശ ടൂറിസ്റ്റുകളെയാണ് ദുബായ് സ്വീകരിച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 19.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഇതിനു മുമ്പ് 2019 ല്‍ ആണ് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. […]














