സൗദിയില്‍ പെരുന്നാള്‍ അവധികളില്‍ മാറ്റം ; മറ്റു സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ
റിയാദ് : സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഈദുല്ഫിത്ര്, ബലിപെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. ഇത്തരം സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു പ്രവൃത്തി ദിനങ്ങളും പരമാവധി അഞ്ചു പ്രവൃത്തി ദിനങ്ങളും അവധി നല്കുന്ന നിലയിൽ ഭരണപരമായ നിയമാവലിയില്‍ ഭേദഗതി വരുത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. തുണി വ്യവസായ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയിലെ ടെക്സ്റ്റൈല്‍സ് മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ വ്യവസായ, ധാതുവിഭവ മന്ത്രി […]














