സൗദിയിൽ സ്കൂളുകൾക്കു സമീപം ഹോൺ അടിച്ചാൽ 500 റിയാൽ പിഴ
ജിദ്ദ:വിദ്യാഭാസ സ്ഥാപനങ്ങൾക്കു സമീപവും മറ്റും ആവർത്തിച്ച് ഹോൺ അടിച്ചും ഉച്ചത്തിൽ സംഗീതം വെച്ചും ശബ്ദമുണ്ടാക്കുന്നതും പൊതുമര്യാദക്ക് നിരക്കാത്ത നിലക്ക് പെരുമാറുന്നതും ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 300 റിയാൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക