ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു.
ജിദ്ദ – ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ ഓൺലൈൻ ലേലത്തിൽ ഫാൻസി നമ്പർ പ്ലേറ്റിന് നാൽപതു ലക്ഷത്തിലേറെ റിയാൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴിയാണ് ഫാൻസി നമ്പർ പ്ലേറ്റ് ലേലം നടത്തിയത്. യു.യു 99 എന്ന നമ്പർ പ്ലേറ്റ് ആണ് ലേലത്തിൽ റെക്കോർഡ് തുകക്ക് വിറ്റത്. 74 പേർ ലേലത്തിൽ പങ്കെടുത്തു. ലേലം അവസാനിക്കാൻ മൂന്നു മണിക്കൂർ ശേഷിക്കെ നമ്പർ പ്ലേറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന ഓഫർ 12 ലക്ഷം റിയാലായിരുന്നു. […]