ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ സഞ്ചരിച്ച ബസിൽ ട്രക്കിടിച്ചു; രണ്ടു പേർക്ക് പരിക്ക്
ജിദ്ദ:ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് രണ്ടു വിദ്യാർഥിനികൾക്ക് പരിക്ക്. ദമാം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ക്ലസ്റ്റർ മീറ്റിംഗിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ദമാമിനും റിയാദിനുമാണ് അപകടം സംഭവിച്ചത്. ട്രക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് ഇടിക്കുകയായിരുന്നു. ബസിന്റെ ഒരു വശത്താണ് ട്രക്കിടിച്ചത്. പരിക്കേറ്റ രണ്ടു വിദ്യാർഥിനികളെ വിമാനത്തിൽ ജിദ്ദയിലേക്ക് എത്തിച്ചു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികളെ മറ്റൊരു വാഹനത്തില്‍ ജിദ്ദയില്‍ എത്തിച്ചു.