ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ജി.സി.സിയുടെ പുതിയ നേട്ടം -ജാസിം അൽബുദൈവി
ജിദ്ദ : ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രയാണത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലെ പുതിയ ഏടാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ഗൾഫ് സുരക്ഷാ സഹകരണ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ജി.സി.സി ഭരണാധികാരികൾ അതീവ ശ്രദ്ധ ചെലുത്തുകയും ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ എല്ലാ തലങ്ങളിലും കൈവരിച്ച പുരോഗതിയും അഭിവൃദ്ധിയും മാതൃകയാണ്. വികസന മേഖലയിൽ കൈവരിച്ച പുരോഗതി ഗൾഫ് രാജ്യങ്ങൾക്ക് പ്രാദേശിക, ആഗോള തലങ്ങളിൽ മികച്ച […]