ഗതാഗത മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കും
ജിദ്ദ : രണ്ടു വർഷത്തിനുള്ളിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വക്താവ് സ്വാലിഹ് അൽ സുവൈദ് പറഞ്ഞു. സമീപ കാലത്ത് ഈ മേഖലയിൽ പത്തു തൊഴിലുകൾ പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർ, കോ-പൈലറ്റ്, ഫ്‌ളൈറ്റ് ഡിസ്പാച്ചർ, റോഡ് മോണിട്ടർ, മറൈൻ ഇൻസ്‌പെക്ടർ, റെന്റ് എ കാർ ഓഫീസ്, റോഡ് സെക്യൂരിറ്റി എൻജിനീയർ, കാർഗോ ബ്രോക്കർ, തപാൽ-പാഴ്‌സൽ ഓഫീസ്, കാർഗോ സേവനം എന്നീ മേഖലകളും തൊഴിലുകളുമാണ് സൗദിവൽക്കരിച്ചത്. ബസ് […]