ബഹ്റൈനിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് പ്രവചനം
ബഹ്റൈനിൽ വരുന്ന വ്യാഴാഴ്ച ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കാറ്റ് മൂലം തിരമാല ഉയരാനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്. അറേബ്യൻ ഉപദ്വീപിന്‍റെ വടക്കു ഭാഗത്തുനിന്നാണ് കാറ്റിന്‍റെ ഉത്ഭവം. ചില ഗൾഫ് രാജ്യങ്ങളിൽ മഴക്കുള്ള സാധ്യതയുമുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അതിനാൽ മഴക്കുള്ള സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.