ഇഖാമയിലെ എത്ര പഴയ ഫോട്ടോ ആണെങ്കിലും ഇനി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം
ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കുക. അപ്പോയ്‌മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്‌പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും.