ദുബൈ വിസ സേവനങ്ങളുടെ കേന്ദ്രമായ ” ജി ഡി ആർ എഫ് എ ” റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.
ദുബൈ: ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ്, അൽ മനാറ സെന്റർ, ന്യൂ അൽ തവാർ ഓഫിസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് രണ്ടു മുതൽ അഞ്ചുവരെയുമാണ് ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ രാജ്യാന്തര വിമാനത്താവളം […]