ഗാസയിലേക്ക് കിംഗ് സൽമാൻ സെന്റർ 300 ലേറെ ട്രക്കുകൾ സജ്ജീകരിച്ചു
ജിദ്ദ : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച 300 ലേറെ ട്രക്കുകൾ ഈജിപ്ത്, ഗാസ അതിർത്തിയിലെ റഫ ക്രോസിംഗ് വഴി ഗാസയിലേക്ക് അയക്കാൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സജ്ജീകരിച്ചു. റിലീഫ് വസ്തുക്കൾ വഹിച്ച വാഹനവ്യൂഹം ഗാസയിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ കിംഗ് സൽമാൻ റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ ഈജിപ്തിലെ അൽഅരീശ് എയർപോർട്ടിലെത്തിയിട്ടുണ്ട്. സെന്റർ പ്രതിനിധികളും റിലീഫ് പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തുന്ന […]