ഡിജിറ്റൈസേഷൻ സഹകരണം; സൗദി-ഇന്ത്യ കരാറിന് മന്ത്രിസഭയുടെ അംഗീകാരം
റിയാദ് : ഡിജിറ്റൈസേഷൻ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. ഡിജിറ്റൈസേഷൻ, ഇലക്‌ട്രോണിക് നിർമാണ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയവും ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയിൽ പരസ്പര സഹകരണത്തിന് നോർവേയുമായി ധാരണാപത്രം ഒപ്പുവെക്കാൻ നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹിനെയും ശാസ്ത്ര, വിദ്യാഭ്യാസ […]