ഏത് വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം
മക്ക: ഏത് തരത്തിലുള്ള വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി, പേഴ്സണൽ – വിസിറ്റ് വിസ , ട്രാൻസിറ്റ് വിസ, തൊഴിൽ വിസ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തുടങ്ങി ഏത് തരം വിസയിൽ വന്ന വിശ്വാസികൾക്കും ഉംറ നിർവ്വഹിക്കാനാകും. ഉംറ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിന്, തീർഥാടകൻ നുസുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഉംറ നിർവഹിക്കാനുള്ള പെർമിറ്റ് നേടുകയും നിശ്ചിത സമയത്തും തീയതിയിലും ഉംറ നിർവ്വഹിക്കാനെത്താൻ പ്രതിജ്ഞാബദ്ധരാകുകയും വേണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. […]