ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ ജിദ്ദ തുറമുഖത്ത്

ജിദ്ദ:ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എം.എസ്.സി ഇരിനയെ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചു. 24,346 കണ്ടെയ്‌നറുകൾ വഹിക്കാൻ എം.എസ്.സി ഇരിനക്ക് ശേഷിയുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടു ചരക്കു കപ്പലുകൾ അടുത്തിടെ കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചിരുന്നു. എം.എസ്.സി ടെസ്സ, എം.എസ്.സി ജെമ്മ എന്നീ കപ്പലുകളാണ് കിംഗ് അബ്ദുല്ല തുറമുഖത്ത് സ്വീകരിച്ചത്. ഈ കപ്പലുകൾക്ക് 399.9 മീറ്റർ നീളവും 61.5 മീറ്റർ വീതിയുമുണ്ട്. 24,116 കണ്ടെയ്‌നറുകൾ വീതം വഹിക്കാൻ […]

ജിദ്ദ – വാടക കരാറുകള്‍ പുതുക്കുന്നതിന് അനുവദിച്ച കാലയളവ് 180 ദിവസമാണെന്നും കരാര്‍ അവസാനിക്കുന്നതിന് 60 ദിവസം മുമ്പ് അത് ആരംഭിക്കുമെന്നും മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയത്തിന് കീഴിലുള്ള റെന്റല്‍ സര്‍വീസസ് ഇനെറ്റ്‌വര്‍ക്ക് (ഈജാര്‍) പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു. കാലാവധി കഴിഞ്ഞ് 120 ദിവസം കൂടി തുടരും. കരാര്‍ റദ്ദാക്കുന്നത് വാടകക്കാരന്‍, ഭൂവുടമ, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ തുടങ്ങി കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ തമ്മിലുള്ള കരാറിലൂടെയോ കോടതി ഉത്തരവിലൂടെയോ നടക്കുമെന്ന് ഈജാര്‍ വെളിപ്പെടുത്തി. കരാര്‍ പുതുക്കല്‍ […]

UAE - യുഎഇ

82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ലഭിക്കാതെ യു.എ.ഇയില്‍ പ്രവേശിക്കാം.

ദുബായ്:ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസ ലഭിക്കാതെ യു.എ.ഇയില്‍ പ്രവേശിക്കാം.സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവലായി രണ്ട് തരം വിസ ലഭിച്ചേക്കാം: ഒന്നുകില്‍ 30 ദിവസത്തെ എന്‍ട്രി വിസ, അത് 10 ദിവസത്തേക്ക് നീട്ടാം, അല്ലെങ്കില്‍ 90 ദിവസത്തെ വിസ.ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് പ്രവേശിക്കാം, വിസയോ സ്‌പോണ്‍സറോ ആവശ്യമില്ല.സാധാരണ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് എത്തിച്ചേരുമ്പോള്‍ 14 ദിവസത്തെ എന്‍ട്രി വിസ ലഭിക്കും കൂടാതെ 14 ദിവസം നീട്ടാന്‍ അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് എത്തിച്ചേരുന്ന തീയതി […]

SAUDI ARABIA - സൗദി അറേബ്യ

ദുബായിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം പിഴ

ദുബായ്:വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ.റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ദുബായ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ഡ്രൈവറെ അറസ്റ്റ് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ബൈക്കുകാരന്റെ അഭ്യാസപ്രകടനം.റോഡ് സുരക്ഷിതത്വത്തിന് ഭീഷണിയായതിലാണ് പിഴ ചുമത്തിയതെന്ന് പോലീസ് പറഞ്ഞു.ഏഴു മാസത്തിനിടെ 22,115 മോട്ടർസൈക്കിളുകാർ നിയമം ലംഘിച്ചതായി കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയ 858 ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. മോട്ടർ സൈക്കിൾ അപകടങ്ങളിൽ […]

SAUDI ARABIA - സൗദി അറേബ്യ

വാട്സ്ആപ്പ് ലൂടെ പുതിയ തട്ടിപ്പ് സൗദി പ്രവാസികൾ ശ്രദ്ധിക്കുക സൗദി പൗരന് നഷ്ടപ്പെട്ടത് ഇരുപതിനായിരം റിയാൽ

ജിദ്ദ:വാട്‌സ് ആപ്പിലൂടെയുള്ള തട്ടിപ്പിൽ സൗദി പൗരന്റെ അക്കൗണ്ടിൽ നിന്ന് 20,000 റിയാൽ നഷ്ടപ്പെട്ടു. പ്രശസ്ത കമ്പനിയുടെ പേരിൽ ലഭിച്ച വാട്‌സ് ആപ്പ് സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകിയതിലൂടെയാണ് തന്റെ ബന്ധുവിന് പണം നഷ്ടപ്പെട്ടതെന്ന് സാങ്കേതിക വിദഗ്ധൻ അബ്ദുല്ല അൽസബഅ് പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ എല്ലാവരും കരുതിയിരിക്കണം. പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള സന്ദേശങ്ങളിലൂടെ തന്ത്രപൂർവം അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്ന പ്രവണതകൾ വർധിച്ചിട്ടുണ്ട്. നിങ്ങൾക്കുള്ള സിനിമാ ടിക്കറ്റോ ഓർഡറോ സമ്മാനമോ മറ്റോ ഉണ്ടെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

തോന്നിയ പോലെ കാലാവസ്ഥ പ്രവചനം നടത്തുന്നവർക്ക് സൗദിയിൽ അഞ്ച് ലക്ഷം റിയാൽ വരെ പിഴ

ജിദ്ദ :ലൈസന്‍സില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന നിലക്ക് കാലാവസ്ഥാ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും അടങ്ങിയ പട്ടികയില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഭേദഗതികള്‍ വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ സെന്റര്‍ പരസ്യപ്പെടുത്തി. നിര്‍ദിഷ്ട ഭേദഗതികള്‍ നിയമ ലംഘനങ്ങളെ ഗുരുതരമായതും അല്ലാത്തതുമായി രണ്ടു വിഭാഗമായി തരംതിരിക്കുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സേവനങ്ങളുമായി ബന്ധപ്പെട്ട […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സാധനങ്ങൾക്ക് നിശ്ചയിച്ച വിലയിൽ നിന്നും വർദ്ധിപ്പിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

റിയാദ്- സൗദി അറേബ്യയിൽ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൈദ്യുതി അനധികൃതമായി ഉപയോഗിക്കുന്നതടക്കമുള്ള പൊതുമുതൽ അതിക്രമങ്ങൾക്ക് പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില വാണിജ്യ മന്ത്രിയോ യോഗ്യതയുള്ള അധികാരികളോ സ്ഥാപിച്ച വില നിലവാരത്തിന് മുകളിൽ തങ്ങളുടെ ഉൽപന്നങ്ങളുടെ വില ഉയർത്തുന്ന സ്ഥാപനങ്ങൾ നിർദിഷ്ട വിലയും അതിന്റെ വിൽപന വിലയും തമ്മിലുള്ള വ്യത്യാസത്തിനനുസരിച്ച് 5000 റിയാൽ മുതൽ 1,00,000 റിയാൽ വരെ പിഴ നൽകേണ്ടിവരും.ലൈസൻസില്ലാതെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഈ വർഷം ശൈത്യം കഠിനമായേക്കാം

റിയാദ്:സൗദിയില്‍ ഈ വര്‍ഷം ശൈത്യം നേരത്തെ എത്തും. കഠിന ശൈത്യം പ്രതീക്ഷിക്കാമെന്നുംപ്രവചനം. സൗദി കാലാവാസ്ഥ വിദഗ്ധന്‍ അബ്ദുല്ല അല്‍ ഉസൈമിയാണ് ഇതു സംബന്ധിച്ച തന്റെ നിരീക്ഷണം എക്‌സ പ്ലാറ്റ്‌ഫോം വഴി പങ്കു വെച്ചത്. പതിവിലും നേരത്തെ നവംബര്‍ പകുതിയോടെ ഈ വര്‍ഷത്തെ ശൈത്യം കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബീരിയയില്‍നിന്നുള്ള ശീത കാറ്റ് കടന്നു വരുന്നതോടെയാണ് സൗദിയില്‍ ശൈത്യകാലത്തിന് ആരംഭമാകുന്നത്, ഇടവിട്ടുള്ള സമയങ്ങളില്‍ താരതമ്യേന മിതവും കഠിനവുമായ തണുപ്പ് ഈ വര്‍ഷം സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും കിഴക്കന്‍ […]

SAUDI ARABIA - സൗദി അറേബ്യ

ചെങ്കടൽ തീരത്ത് 20ലധികം നീലക്കുഴികൾ

ജിദ്ദ:ചെങ്കടൽ തീരത്ത് 20ലധികം നീലക്കുഴികൾ കണ്ടെത്തിയതായി കൃഷി ജല പരിസ്ഥിതി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി അറിയിച്ചു. സൗദി വന്യജീവി വികസന കേന്ദ്രം സൗദിയിലെ നീലക്കുഴികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിഗൂഢത കാത്തുസൂക്ഷിക്കുകയും രഹസ്യങ്ങൾ മറയ്ക്കുകയും ചെയ്ത കടലിന്റെ അത്ഭുതങ്ങളിൽ ഒന്നാണ് നീലക്കുഴികൾ എന്ന് സൗദി വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ അഭിപ്രായപ്പെട്ടു. 2022ൽ സൗദി അറേബ്യയുടെ തെക്കൻ തീരപ്രദേശത്തെ ചെങ്കടലിൽ ഇരുപതിലധികം നീലക്കുഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക […]

UAE - യുഎഇ

റാസല്‍ഖൈമയില്‍നിന്ന് ദുബായിലേക്ക് പുതിയ റോഡ്

ദുബായ്:റാസല്‍ഖൈമയില്‍നിന്ന് ദുബായിലേക്ക് പുതിയ റോഡ്. ‘ഇ611’ എന്ന പേരിലുള്ള റോഡ് തുറന്നതായി ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു.സ്‌കൂള്‍ ബസുകളുടെ സഞ്ചാരം സുഗമമാക്കുക, മേഖലയില്‍ സുഗമമായ വാഹനപ്രവാഹം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തോട് അനുബന്ധിച്ചാണ് പുതിയ റോഡ് തുറന്നത്.

SAUDI LAW - സൗദി നിയമങ്ങൾ

വസ്ത്രങ്ങൾ ബാൽക്കണിയിൽ ഉണങ്ങാൻ ഇട്ടാൽ 1000 റിയാൽ ഫൈൻ

റിയാദ്- വസ്ത്രങ്ങൾ അലക്കാനിട്ടും വീട്ടുപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടും കെട്ടിടങ്ങളുടെ ബാൽക്കണികൾ ദുരുപയോഗം ചെയ്താൽ കെട്ടിടയുടമക്ക് 200 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. ബാൽക്കണികളിൽ കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തിൽ ഹാംഗറുകളോ മറ്റു വസ്തുക്കളോ വെക്കരുത്. റോഡ് ഭാഗങ്ങളിലെ കെട്ടിട സൗന്ദര്യ പ്രധാനഭാഗങ്ങളിലൊന്നാണ് ബാൽക്കണി. അതിനാൽ ഇവ വൃത്തിയായി സൂക്ഷിക്കണം.റോഡ് സൈഡിലുള്ള കെട്ടിടങ്ങൾ നിർമാണ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണം. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് മറച്ചുകെട്ടിയിട്ടുണ്ടെങ്കിലും […]

NEWS - ഗൾഫ് വാർത്തകൾ

തബൂക്ക് കിംഗ് സല്‍മാന്‍ ആംഡ് ഫോഴ്‌സ് ആശുപത്രിയില്‍ സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന് വിതരണം.

തബൂക്ക്:തബൂക്ക് കിംഗ് സല്‍മാന്‍ ആംഡ് ഫോഴ്‌സ് ആശുപത്രിയില്‍ സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന് വിതരണം. ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ ഇരുപത്തിനാലു മണിക്കൂറും ഏതു സമയമത്തും സംവിധാനം വഴി എളുപ്പത്തില്‍ ലഭിക്കും. ആശുപത്രി മുറ്റത്ത് സ്ഥാപിച്ച കൂറ്റന്‍ ക്യാപ്‌സൂള്‍ രൂപത്തിലുള്ള സ്മാര്‍ട്ട് ഉപകരണം വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഉപകരണത്തിലെ സ്‌ക്രീനില്‍ നാലക്ക പാസ്‌വേര്‍ഡ് നല്‍കിയാല്‍ കുറിപ്പടി പ്രകാരമുള്ള മരുന്നുകളെല്ലാം ആശുപത്രിയുടെ എംബ്ലം മുദ്രണം ചെയ്ത പ്ലാസ്റ്റിക് കീസിലാക്കി സെക്കന്റുകള്‍ക്കുള്ളില്‍ ലഭിക്കും.എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് […]

UAE - യുഎഇ

ട്രാഫിക് പിഴയില്‍ ഇളവുമായി അബുദാബി പോലീസ്.

അബുദാബി:ട്രാഫിക് പിഴയില്‍ ഇളവുമായി അബുദാബി പോലീസ്. നിയമലംഘനം നടത്തിയ തീയതി മുതല്‍ ആദ്യത്തെ 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ അടയ്ക്കുമ്പോള്‍ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയന്റ് ഒഴിവാക്കുമെന്നും പോലീസ് പ്രഖ്യാപിച്ചു.എന്നാല്‍, ഗുരുതരമായ ലംഘനങ്ങള്‍ ഈ ഉദ്യമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 മാസത്തേക്ക് പൂജ്യം പലിശ നിരക്കില്‍ അബുദാബി പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകള്‍ വഴി തവണകളായി പിഴ അടക്കാമെന്നും അറിയിച്ചു.യു.എ.ഇയിലെ […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ഇൻഷുറൻസ് തുക വർദ്ധിക്കാൻ കാരണം ഇതാണ്

ജിദ്ദ – റോഡുകളില്‍ ഡ്രൈവര്‍മാരുടെ മോശം പ്രകടനമാണ് രാജ്യത്ത് കാര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ഉയരാന്‍ കാരണമെന്ന് സൗദി ഇക്കണോമിക് അസോസിയേഷന്‍ അംഗം ഡോ. യാസിര്‍ അല്‍ഹര്‍ബി പറഞ്ഞു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വാഹനാപകടങ്ങള്‍ വലിയ തോതില്‍ ഉയരാന്‍ കാരണമാകുന്നു. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.ഇക്കാരണത്താലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി നിരക്കുകള്‍ ഉയര്‍ത്തിയത്. നിരന്തര ബോധവല്‍ക്കരണങ്ങളിലൂടെയും മറ്റു ശ്രമങ്ങളിലൂടെയും വാഹനാപകടങ്ങള്‍ കുറക്കാനും ഡ്രൈവര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനും സാധിക്കും. ഇത് ഭാവിയില്‍ […]

NEWS - ഗൾഫ് വാർത്തകൾ

ജലം അമൂല്യ നിധിയാണെന്നും വിതരണം മനുഷ്യ മനസ്സുകളുടെ കാരുണ്യത്തിന്റ നിദർശനവും വറ്റാത്ത അനുകമ്പയുടെ അടയാളവുമാണെന്നും മദീന ഇമാം ശൈഖ് ഡോ സലാഹ് അൽ ബുദൈർ പ്രസ്താവിച്ചു.

മദീന- ജലം അമൂല്യ നിധിയാണെന്നും വിതരണം മനുഷ്യ മനസ്സുകളുടെ കാരുണ്യത്തിന്റ നിദർശനവും വറ്റാത്ത അനുകമ്പയുടെ അടയാളവുമാണെന്നും മദീന ഇമാം ശൈഖ് ഡോ സലാഹ് അൽ ബുദൈർ പ്രസ്താവിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം(ഖുത്തുബ) നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പാഴാക്കാതെ സൂക്ഷിക്കുക, വരൾച്ച ബാധിച്ച പ്രദേശത്തെ മനുഷ്യർക്കും ജന്തുജാലങ്ങൾക്കും കുടിപ്പിക്കുക എന്നത് മതം വിശ്വാസികളെ അനുശാസിക്കുന്ന കാര്യമാണ്. പാപങ്ങൾ പൊറുക്കപ്പെടാനും രക്ഷിതാവിന്റെ പുണ്യം നേടാനും ജല വിതരണം കാരണമാണ്. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചു ഭൂമിയെ സജീവമാകുന്നത് ദൈവത്തിന്റെ […]

error: Content is protected !!