ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരന് ഒരു ലക്ഷം റിയാല്‍ പിഴ; വിദേശി ഭീമമായ തുക ട്രാന്‍സ്ഫര്‍ ചെയ്തു

ദമാം – ബിനാമി ബിസിനസ് കേസ് പ്രതിയായ സൗദി പൗരന് ദമാം ക്രിമിനല്‍ കോടതി ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ദമാമില്‍ സ്വന്തം നിലയില്‍ ബിസിനസ് സ്ഥാപനം നടത്താന്‍ ബംഗ്ലാദേശുകാരന് കൂട്ടുനിന്ന മുഹമ്മദ് ബിന്‍ ഇബ്രാഹിം ബിന്‍ ജാസിം അല്‍ജാസിമിനെയാണ് കോടതി ശിക്ഷിച്ചത്. മൊബൈല്‍ ഫോണുകളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും പ്രീ-പെയ്ഡ് മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ് കാര്‍ഡുകളുടെയും വില്‍പന, മൊബൈല്‍ ഫോണുകളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും റിപ്പയര്‍ മേഖലയിലാണ് സൗദി പൗരന്റെ ഒത്താശകളോടെ ബംഗ്ലാദേശുകാരന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ വെന്‍ഡിംഗ് മെഷീനുകള്‍ വഴി സിഗരറ്റിനും എനര്‍ജി ഡ്രിങ്കിനും വിലക്ക്

ജിദ്ദ : വെന്‍ഡിംഗ് മെഷീനുകള്‍ വഴി പുകയില ഉല്‍പന്നങ്ങളും എനര്‍ജി ഡ്രിങ്കുകളും വില്‍ക്കുന്നത് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം വിലക്കുന്നു. വെന്‍ഡിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് തയാറാക്കിയ പുതിയ കരടു വ്യവസ്ഥകളിലാണ് പുകയില ഉല്‍പന്നങ്ങളുടെയും എനര്‍ജി ഡ്രിങ്കുകളുടെയും വില്‍പനക്കുള്ള വിലക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലിടങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതും വിലക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി കരടു വ്യവസ്ഥകള്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.വെന്‍ഡിംഗ് മെഷീനുകളില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ സൗദിയിലെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതിയുള്ളവയായിരിക്കണമെന്നും കാലാവധിയുള്ളതായിരിക്കണമെന്നും കേടാകാത്തതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വെന്‍ഡിംഗ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ വിമാനമിറങ്ങിയാൽ  മക്കയിലേക്ക് കുതിക്കാം; റോഡ് നിർമ്മാണം അന്തിമഘട്ടത്തിൽ

ജിദ്ദ :ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവളത്തിൽനിന്ന് മക്കയിലേക്ക് നേരിട്ട് എത്തുന്ന റോഡിന്റെ നിർമാണം 75 ശതമാനവും പൂർത്തിയായി. ജിദ്ദയിലെ അൽ നുസയിൽനിന്ന് തുടങ്ങി മക്കയിലെ നാലാമത്തെ റിംഗ് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് റോഡിന്റെ നിർമാണം.നാലു ഘട്ടങ്ങളുള്ള റോഡിന്റെ 75 ശതമാനം നിർമാണം പൂർത്തിയായി. അല്ലാഹുവിന്റെ അതിഥികൾക്ക് അതുല്യമായ സേവനം നൽകുന്നതിനാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ VPN ഉപയോഗിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക: ശിക്ഷ അഞ്ച് ലക്ഷം റിയാൽ വരെ പിഴ

ജിദ്ദ: സൗദി നിയമോപദേശകനും ജുഡീഷ്യൽ ആർബിട്രേറ്ററുമായ മുഹമ്മദ് അൽ-വഹൈബി, ഇന്റർനെറ്റ് ബ്രൗസിംഗ് നടത്തുംബോൾ “VPN” പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ വെളിപ്പെടുത്തി.ആർട്ടിക്കിൾ മൂന്ന്, പ്രത്യേകിച്ച് ആന്റി-സൈബർ ക്രൈം നിയമത്തിന്റെ ഖണ്ഡിക മൂന്ന്, നിയമവിരുദ്ധമായ ആക്‌സസിൽ VPN-ന്റെ ഉപയോഗം ഉൾപ്പെടുന്നുവെന്ന് അനുശാസിക്കുന്നു.പൊതു താത്പര്യ പ്രകാരം വി പി എൻ ഉപയോഗത്തിന് ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമായി ശിക്ഷ ഉയരാനും സാധ്യതയുണ്ട്.ഒരു മന്ത്രാലയത്തിലെ ജീവനക്കാരനാണെങ്കിൽ അയാൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ പരിശോധന ഊര്‍ജിതം; ഒരാഴ്ചക്കിടെ പിടിയിലായത് 17,976 പേര്‍

റിയാദ് : സൗദിയില്‍ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കിടെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 17,976 പേരെ അറസ്റ്റ് ചെയ്തു.നവംബര്‍ 23 മുതല്‍ 29 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.10,881 റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ചവരും 4,159 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,936 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് കടക്കാന്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കെട്ടിട ബാൽക്കണികളിൽ മാറ്റമോ നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്

റിയാദ് : സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിലും അനുബന്ധ നിർമിതകളിലും രൂപ വ്യത്യാസമോ, നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്. സൗദി മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയമാണ് ഇത്തരത്തിൽ വിലക്കേർപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.കെട്ടിടങ്ങളുടെ മുൻവശത്തെ പെയിന്റിംഗിൽ നിന്നും നിറത്തിൽ നിന്നും വ്യത്യസ്തമായി ബാൽക്കണികൾക്ക് നിറങ്ങളോ കെട്ടിടത്തിന്റെ നിർമാണ ശൈലിക്കു വ്യത്യസ്തമായ രൂപമോ ഡെക്കറേഷനുകളോ നിർമാണ വസ്തുക്കളോ ബാൽക്കണികളിൽ ഉപയോഗിക്കാൻ പാടില്ല. പുതിയ ഉത്തരവിന് വിരുദ്ധമായി നിർമിതികളുണ്ടാക്കിയാൽ കനത്ത പിഴയൊടുക്കേണ്ടി വരും.സൗദി നിർമാണ കോഡിനനുസരിച്ച രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങളും വില്ലകളും പാർപ്പിട […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാറ്റ് പിഴ: ഇളവ് ഉപയോഗപ്പെടുത്തണമെന്ന് നികുതി അതോറിറ്റി

റിയാദ് : സൗദിയില്‍ ടാക്‌സ് റിട്ടേണ്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും വാറ്റ് രജിസ്‌ട്രേഷന്‍ നടത്താന്‍ വൈകിയതിന്റയും നികുതി അടക്കാത്തതിന്റെയും പേരില്‍ വന്ന പിഴ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് നല്‍കിയ ഇളവ് കാലാവധി ഉപയോഗപ്പെടുത്താന്‍ ആഹ്വനം ചെയ്ത് ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി. വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്തതിന്റെയും വാറ്റ് അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന്റെയും പേരില്‍ വന്ന പിഴകളും ഇലക്ട്രോണിക് ബില്ലുകള്‍ നല്‍കാത്തതിനും മറ്റും ഫീല്‍ഡ് പരിശോധനാ ഉദ്യോഗസ്ഥര്‍ പിഴയിട്ടതുമെല്ലാം ഡിസംബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ ശരിയാക്കുന്നതിനാണ് […]

SAUDI ARABIA - സൗദി അറേബ്യ

മക്ക മേഖലയിൽ കനത്ത മഴ, തായിഫിലും മഴ

ജിദ്ദ : മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ചിലയിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. കാറ്റും വീശുന്നുണ്ട്. തായിഫ് ഗവർണറേറ്റിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുണ്ട്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി റോഡിൽ അടയാളങ്ങൾ പതിക്കാനും ഗുണമേൻമ ഉറപ്പാക്കാനും പുതിയ സംവിധാനം

റിയാദ് : റോഡിൽ അടയാളങ്ങൾ പതിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സൗദി അറേബ്യ. റോഡ്‌സ് ജനറൽ അതോറിറ്റിയാണ് റോഡുകളിൽ അടയാങ്ങൾ പതിക്കുന്നതിനും അറ്റകുറ്റപണികൾ നിരീക്ഷിക്കുന്നതിനുമായി പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മിഡിലീസ്റ്റിൽ ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമാണ് സൗദി അറേബ്യ. അറ്റകുറ്റപ്പണികൾ മെച്ചപ്പെടുത്തുകയും റോഡുകളുടെ ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡിന്റെ അറ്റകുറ്റപ്പണികൾക്കും പുതിയ സംവിധാനം ഉപയോഗിക്കും. റോഡിന്റെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഉയർന്ന റെസല്യൂഷനിലുള്ള ക്യാമറ വഴിയാണ് റോഡ് പരിശോധിക്കുക. ലൊക്കേഷൻ നിർണ്ണയത്തിനായി ഉപകരണത്തിൽ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തര്‍ ഫാമിലി, വിസിറ്റ് വിസ; വ്യവസ്ഥകളും നടപടിക്രമങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ : ഖത്തറിലേക്ക് ഫാമിലി വിസയിലോ സന്ദര്‍ശക വിസയിലോ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. പ്രവേശന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റം. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പുറമെ നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.താമസത്തിനോ സന്ദര്‍ശനത്തിനോ വേണ്ടി താമസക്കാരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ മെട്രാഷ് 2 ആപഌക്കേഷന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. പുതുക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ച് ശമ്പളവും താമസവും സംബന്ധിച്ച ജീവനക്കാരുടെ ഇലക്ട്രോണിക് വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കുടുംബ വിസകള്‍ അനുവദിക്കുക. സര്‍ക്കാര്‍, അര്‍ധ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ അഴിമതി കേസുകളില്‍ 146 പേര്‍ അറസ്റ്റില്‍

ജിദ്ദ : അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിര്‍മാണവുമായും ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ 146 പേരെ നവംബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. ഇക്കൂട്ടത്തില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.ആഭ്യന്തര, പ്രതിരോധ, നീതിന്യായ, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പല്‍-ഗ്രാമ-പാര്‍പ്പിട, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ പ്രിൻസ് മാജിദ് പാർക്ക് അടക്കുന്നു

ജിദ്ദ : അറ്റകുറ്റപ്പണികൾക്കു വേണ്ടി പ്രിൻസ് മാജിദ് പാർക്ക് നാളെ(ഞായർ) മുതൽ നാലു ദിവസത്തേക്ക് അടക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ഹരിത ഇടങ്ങൾ, കളിയുപകരണങ്ങൾ, കളിസ്ഥലങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയുൾപ്പെടെ പാർക്കിന്റെ എല്ലാ ഭാഗങ്ങളിലും പതിവ് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് നഗരസഭ പറഞ്ഞു. സന്ദർശകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പാർക്കിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും നഗരസഭ പറഞ്ഞു.

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍നിന്ന് 283 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി : കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍നിന്ന് മൂന്നര വര്‍ഷത്തിനിടെ 283 വിദേശികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലത്താണ് ഇത്രയും വിദേശികളെ മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിട്ടത്. നിലവില്‍ മന്ത്രാലയത്തില്‍ 242 വിദേശി ജീവനക്കാരുണ്ട്. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11/ 2017 നമ്പര്‍ പ്രമേയത്തിലെ വകുപ്പുകള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.മന്ത്രാലയത്തിലെയും അതിനു കീഴിലെ ഏജന്‍സികളിലെയും സ്വദേശിവല്‍ക്കരണ നിരക്ക് 100 ശതമാനത്തിലെത്തുന്നതു […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ ദേശീയ ദിനം: 15 ശതമാനം ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

നെടുമ്പാശ്ശേരി : യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബര്‍ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യാത്രാസമയത്ത് കോംപ്ലിമെന്ററി ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും.ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് മാത്രം ആഴ്ചയില്‍ 195 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗാസയിലേക്ക് റിലീഫ് വസ്തുക്കളുമായി സൗദിയുടെ മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു

ജിദ്ദ : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി മൂന്നാമത്തെ കപ്പൽ ഇന്ന് ജിദ്ദ തുറമുഖത്തു നിന്ന് പുറപ്പെട്ടു. ഈജിപ്തിലെ പോർട്ട് സഈദ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിൽ 300 കണ്ടെയ്‌നറുകളിലായി ആകെ 1,246 ടൺ റിലീഫ് വസ്തുക്കളാണുള്ളത്. ഇതിൽ 200 കണ്ടെയ്‌നറുകളിൽ ഗാസയിലെ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ വസ്തുക്കളും 100 കണ്ടെയ്‌നറുകളിൽ ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പാൽപ്പൊടിയും തമ്പുകളും മറ്റുമാണുള്ളത്. ഈജിപ്തിലെ അൽഅരീശ് എയർപോർട്ടു വഴി വിമാന മാർഗം റിലീഫ് വസ്തുക്കൾ എത്തിക്കുന്നതും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് […]

error: Content is protected !!