ആധുനിക സാങ്കേതികവിദ്യയും സൗദി ജീവനക്കാരും തമ്മിൽ മത്സരമില്ല-മന്ത്രി
ദമാം : സൗദിയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വദേശി ജീവനക്കാരുമായി മത്സരിക്കുന്നില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ‘റാദ്’ സംരംഭകത്വ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിൽ വ്യവസായ മേഖലയിൽ നിക്ഷേപാവസരങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മഹത്തായ ദേശീയ ഇച്ഛാശക്തി കാരണം ആധുനിക നിർമാണ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഏറ്റവും സുസജ്ജമായ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സൗദിയിൽ സാങ്കേതികവിദ്യയും സ്വദേശി ജീവനക്കാരും തമ്മിൽ മത്സരമില്ല. യുവജനങ്ങളിൽ ഭൂരിഭാഗവും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരാണ്. സൗദിയിൽ […]