സൗദിയിലെ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കേസുകള്‍ നാളെ മുതല്‍ കോടതികളില്‍
ജിദ്ദ – സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ തര്‍ക്കങ്ങളില്‍ നീതിന്യായ മന്ത്രാലയത്തിനു കീഴിലെ ലേബര്‍ കോടതികള്‍ തീര്‍പ്പ് കല്പിക്കുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴില്‍ പരാതികള്‍ നല്കാന് ആഗ്രഹിക്കുന്നവര്‍ ആദ്യം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പരാതികള്‍ സമര്‍പ്പിക്കണം. തൊഴിലുടമകളുമായും തൊഴിലാളികളുമായും ചര്‍ച്ചകള്‍ നടത്തി പരാതികള്‍ക്ക് അനുരഞ്ജന പരിഹാരം കാണാന്‍ മന്ത്രാലയം ശ്രമിക്കും. നിശ്ചിത സമയത്തിനകം രമ്യമായ പരിഹാരം കാണാന്‍ കഴിയാത്ത പക്ഷം പരാതികള്‍ […]














