ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധം
ഫിത്ർ സകാത്ത് പണമായി നൽകൽ അനുവദനീയമല്ലെന്ന് സൗദി ഗ്രാൻഡ് മുഫ്തിയും സൗദി ഉന്നത പണ്ഡിത സമിതി ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആൽ ശൈഖ് ഉറപ്പിച്ച് പറഞ്ഞു. ഫിത്ർ സകാത്ത് പണമായി നൽകൽ നബി ചര്യക്കും ഖുലഫാഉ റാഷിദീങ്ങളുടെ ചര്യക്കും വിരുദ്ധമാണ്. അവർ ഭക്ഷ്യവസ്തുവായിരുന്നു ഫിത്ർ സകാത്തായി നൽകിയിരുന്നത്. ഗോതമ്പ്, അരി, ഉണക്കമുന്തിരി, തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തിൽ നിന്നാണ് സകാത്ത് അൽ-ഫിത്തർ നൽകുന്നത്. റമളാൻ അവസാനം സൂര്യാസ്തമയം കണ്ടുമുട്ടുന്ന സ്ഥലത്ത് മുസ്ലിമിന് അത് നിർബന്ധമാണ്. […]