50,000 റിയാൽ വരെ പിഴ; ഹജ്ജ്, ഉംറ സേവന വിസകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ
മക്ക: ഹജ്ജ് ഉംറ സേവനങ്ങൾക്കായി അനുവദിക്കുന്ന താൽക്കാലിക തൊഴിൽ വിസകളുടെ വിൽപന പിടികൂടാൻ സൗദി അറേബ്യ. പരാതി ലഭിച്ചാലോ നിയമലംഘനങ്ങൾ കണ്ടെത്തിയാലോ പിഴയും കടുത്ത ശിക്ഷയും ലഭിക്കും. ഹജ്ജ് ഉംറ സീസണുകളിൽ സർവീസ് കമ്പനികൾക്ക് താൽക്കാലിക വിസ അനുവദിക്കാറുണ്ട്. താൽക്കാലിക വിസകളിൽ ഹജ്ജ് സേവനത്തിനായി എത്തുന്നവർക്ക് ശഅബാൻ മാസം 15 മുതൽ മുഹറം അവസാനം വരെ ആറ് മാസത്തോളം സൗദിയിൽ തങ്ങാം. ഇത് മറ്റു വ്യക്തികൾക്ക് മാറ്റി നൽകുകയും, ഹജ്ജിനായി ഉപയോഗിക്കുകയും ചെയ്യുന്നത് തടയാനാണ് പിഴയും ശിക്ഷയും […]














