കറൻസി കൈമാറ്റ കരാർ സൗദി, ചൈന വ്യാപാരം വർധിപ്പിക്കുമെന്ന് വിദഗ്ധർ
ജിദ്ദ : സൗദി, ചൈനീസ് സെൻട്രൽ ബാങ്കുകൾ കറൻസി കൈമാറ്റ കരാർ ഒപ്പുവെച്ചത് ഉഭയകക്ഷി വ്യാപാരം വലിയ തോതിൽ വർധിപ്പിക്കാൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. 5,000 കോടി ചൈനീസ് യുവാൻ (693 കോടി ഡോളർ) മൂല്യത്തിൽ കറൻസി കൈമാറ്റം ചെയ്യാനുള്ള മൂന്നു വർഷ കരാറാണ് സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. ആഗോള സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിക്കുന്ന അനിശ്ചിതത്വങ്ങളുടെ ആഘാതം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലും വ്യാപാര വിനിമയത്തിലും കുറക്കാൻ ഈ കരാർ പ്രധാനമാണെന്ന് കിംഗ് ഫൈസൽ […]