ബസുകളുടെയും ട്രക്കുകളുടെയും നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി
ജിദ്ദ – ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് അറിയിച്ചു. നഗരങ്ങള്‍ക്കകത്തും നഗരങ്ങള്‍ക്ക് പുറത്തുമെല്ലാം സഞ്ചരിക്കുന്ന ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ക്ക് ദിവസത്തില്‍ ഒറ്റത്തവണ മാത്രമാണ് പിഴ ചുമത്തുക. നിയമ ലംഘനങ്ങളുടെ പേരില്‍ ദിവസത്തില്‍ ഒന്നിലധികം തവണ പിഴ രേഖപ്പെടുത്തില്ല. നിയമ ലംഘനം തുടരുന്ന പക്ഷം തുടര്‍ന്നുള്ള ദിവസങ്ങളിലും പിഴകള്‍ ചുമത്തും. ബസുകളുടെയും […]