കുവൈത്തിൽ സ്വകാര്യ മേഖലയിൽ പാർട്ട്ടൈം ജോലിക്ക് അനുമതി
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് പാർട്ട്ടൈം ജോലിക്ക് അനുമതി. പാർട്ട്ടൈം ജോലിയിൽ ഏർപ്പെടാൻ ഒറിജിനൽ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ത്വലാൽ അൽഖാലിദ് പുറപ്പെടുവിച്ചു. പുതിയ നയം ജനുവരി ആദ്യം മുതൽ പ്രാബല്യത്തിൽവരും. ദിവസത്തിൽ പരമാവധി നാലു മണിക്കൂർ മാത്രമേ പാർട്ട്ടൈം ജോലിയിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. ഇതിന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിൽ നിന്ന് അഡീഷനൽ പെർമിറ്റ് നേടണമെന്നും വ്യവസ്ഥയുണ്ട്. നിലവിൽ തൊഴിലാളിക്ഷാമം നേരിടുന്ന […]