സൗദിയിൽ സർക്കാർ സ്കൂളുകളിൽ അടുത്ത വേനലവധി ജൂണ്‍ 26 മുതല്‍
ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അടുത്ത വേനലവധിക്ക് ജൂണ്‍ 26 മുതല്‍ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ വ്യക്തമാക്കുന്നു. വേനലവധിക്കു ശേഷം ഓഗസ്റ്റ് 12 ന് സൂപ്പര്‍വൈസര്‍മാര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. ഓഗസ്റ്റ് 17 ന് അധ്യാപകര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 24 ന് തുടക്കമാകും.ഈ മാസം 11 ന് ആരംഭിച്ച ശരത്കാല അവധി പൂര്‍ത്തിയായി ഈ മാസം 17 ന് ആണ് സെക്കന്റ് സെമസ്റ്ററിന് തുടക്കമായത്. […]














