ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി; ദോഹയിലേക്ക് നാല് പ്രതിവാര സര്‍വീസ്
ദോഹ : ഇന്ത്യയില്‍ മികച്ച രീതിയില്‍ ആഭ്യന്തര സര്‍വീസ് നടത്തിവരുന്ന ബജറ്റ് വിമാന കമ്പനിയായ ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി. ഇന്ത്യയുടെ വാണിജ്യ നഗരമായ മുംബൈയേയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയേയും ബന്ധിപ്പിക്കുന്ന സര്‍വീസാണ് ആരംഭിച്ചത്. ഇതോടെ സര്‍വീസ് ആരംഭിച്ച് 19 മാസത്തിനുള്ളില്‍ വിദേശത്തേക്ക് പറക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈനായി ആകാശ എയര്‍ മാറി. മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉദ്ഘാടന […]