കോഴിയിറച്ചി വില വർധനക്ക് കാരണം കോഴിത്തീറ്റ -കൃഷി മന്ത്രാലയം
ജിദ്ദ : വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോഴിയിറച്ചിയെ അപേക്ഷിച്ച് സൗദി കോഴിയിറച്ചി വില വർധനക്ക് കാരണം കോഴിത്തീറ്റയുടെ വിലക്കയറ്റമാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ പൗൾട്രി പദ്ധതി സൂപ്പർവൈസർ അലി അൽജാസിം പറഞ്ഞു. പൗൾട്രി ഫാം നടത്തിപ്പ് ചെലവിന്റെ 60 ശതമാനം മുതൽ 65 ശതമാനം വരെ കോഴിത്തീറ്റ ഇനത്തിലെ ചെലവാണ്. ഇത് കോഴി ഉൽപാദകർക്ക് വലിയ വെല്ലുവിളിയാണ്. പ്രാദേശിക കോഴി ഉൽപാദകരും വിദേശ ഉൽപാദകരും തമ്മിലുള്ള വിടവ് കുറക്കാൻ മന്ത്രാലയം ശ്രമിച്ചുവരികയാണ്. കശാപ്പ് […]