തായിഫിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്
തായിഫ്- അടച്ചിട്ട മുറികളിലും റിസോർട്ടുകളിലും അവധിക്കാലം ആഘോഷിക്കുന്നതിന് പകരം പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങിവരികയാണ് ഈ ഈദ് കാലത്ത് സൗദി സ്വദേശികളും വിദേശികളും. തായിഫ് എന്ന നയനമനോഹരമായ ദേശത്തേക്ക് ആളുകൾ ഒഴുകിയെത്തി. കാഴ്ചയിലെ സൗന്ദര്യത്തിന് പുറമെ തണുപ്പിന്റെ കോടയണിഞ്ഞും തായിഫ് സഞ്ചാരികളെ മാടിവിളിച്ചു. മേഘങ്ങളെ ആലിംഗനം ചെയ്യുന്ന പർവതങ്ങളിലും പീഠഭൂമികളിലും സന്ദർശകർ ഒഴുകിയെത്തി. തായിഫിലെ ഇടതൂർന്ന വനങ്ങളിൽ, മരങ്ങളുടെ തണലിൽ, വറ്റാത്ത ഉറവകൾക്കടുത്തെല്ലാം സഞ്ചാരികളെത്തി. സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ജലസ്രോതസുകൾക്കടുത്തെല്ലാം ആളുകൾ കൂട്ടംകൂടി നിന്നു. പരസ്പരം അഭിനന്ദനങ്ങളും സമ്മാനങ്ങളും […]