സൗദിയുടെ പുതിയ വിസ പ്ലാറ്റ്ഫോം.
ജിദ്ദ – ഡിജിറ്റല് സേവനങ്ങള് വികസിപ്പിക്കാനും ഗുണഭോക്താവിന് എളുപ്പത്തില് ആക്സസ് ചെയ്യുന്നതിനുമായി പുതിയ സൗദി വിസാ പ്ലാറ്റ്ഫോം ആരംഭിച്ചതായി അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുല്ഹാദി അല്മന്സൂരി അറിയിച്ചു. പുതിയ പ്ലാറ്റ്ഫോം 30 ലേറെ സര്ക്കാര്, സ്വകാര്യ വകുപ്പുകളെ ബന്ധിപ്പിക്കുന്നതായി രണ്ടാമത് ഡിജിറ്റല് ഗവണ്മെന്റ് ഫോറത്തില് പങ്കെടുത്ത് അബ്ദുല്ഹാദി അല്മന്സൂരി വെളിപ്പെടുത്തി. എല്ലാ സര്ക്കാര് ഏജന്സികള്ക്കും സൗദി അറേബ്യയുടെ ദേശീയ ലക്ഷ്യങ്ങള് കൈവരിക്കാനുള്ള ഒരു ദേശീയ പങ്കാളിത്ത പ്ലാറ്റ്ഫോം ആണിത്.ഹജ് വിസ, വിനോദസഞ്ചാര ലക്ഷ്യത്തോടെയുള്ള വിസിറ്റ് വിസ, തൊഴില് […]