ഈ വര്‍ഷത്തെ അവസാനത്തെ ഹജ് സംഘം മദീന അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങി
മദീന – സൗദിയ വഴി എത്തിയ ഈ വര്‍ഷത്തെ അവസാനത്തെ ഹജ് സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് മടങ്ങി. ഉപഹാരങ്ങള്‍ വിതരണം ചെയ്ത് അവസാന സംഘത്തെ ഗ്രൗണ്ട് ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള സൗദിയ വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഅക്ദയുടെ നേതൃത്വത്തില്‍ സൗദിയ അധികൃതര്‍ യാത്രയാക്കി. ഇന്തോനേഷ്യയിലെ കെര്തജാതി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഫ്ളൈറ്റില്‍ 320 തീര്‍ഥാടകരാണുണ്ടായിരുന്നത്. ഇതോടെ ഈ വര്‍ഷത്തെ സൗദിയ ഹജ് ഓപ്പറേഷന് പൂര്‍ത്തിയായി. ഹജ് സീസണ് കാലയളവും […]














