12 വര്ഷത്തെ നീണ്ട ഇടവേളക്കു ശേഷം സിറിയന് എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്ഥാടകരുമായി ജിദ്ദ എയര്പോര്ട്ടിലെത്തി
ജിദ്ദ – നീണ്ട 12 വര്ഷത്തെ ഇടവേളക്കു ശേഷം സിറിയന് എയറിന്റെ ആദ്യ വിമാനം ഇന്ന് രാവിലെ ഹജ് തീര്ഥാടകരുമായി ദമാസ്കസില് നിന്ന് ജിദ്ദ എയര്പോര്ട്ടിലെത്തി. വിമാനത്തില് 270 ഹജ് തീര്ഥാടകരുണ്ടായിരുന്നു. 2012 ല് ആണ് ഇരു രാജ്യങ്ങള്ക്കുമിടയില് വിമാന സര്വീസുകള് നിലച്ചത്. നിലവില് സൗദി അറേബ്യക്കും സിറിയക്കുമിടയില് ഹജ് സര്വീസുകള് നടത്താന് മാത്രമാണ് തീരുമാനമെന്ന് സിറിയന് ഗതാഗത മന്ത്രാലയത്തിലെ മീഡിയ ഓഫീസ് മേധാവി സുലൈമാന് ഖലീല് പറഞ്ഞു. സിറിയയില് നിന്ന് സൗദി നഗരങ്ങളിലേക്ക് റെഗുലര് സര്വീസുകള് […]