മക്കയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി മൈനിംഗ് കമ്പനി
മക്ക : മക്ക പ്രവിശ്യയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മആദിന്‍) അറിയിച്ചു. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് സ്വര്‍ണ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മആദിന്‍ ആരംഭിച്ച തീവ്രപര്യവേക്ഷണ പ്രോഗ്രാമിന്റെ ഭാഗമായ ആദ്യത്തെ കണ്ടെത്തലാണിത്. മിനറല്‍ പ്രൊഡക്ഷന്‍ ലൈന്‍ നിര്‍മിക്കാനാണ് തീവ്രപര്യവേക്ഷണ പ്രോഗ്രാമിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മന്‍സൂറ, മസറ സ്വര്‍ണ ഖനിക്കു ചുറ്റുമുള്ള പര്യവേക്ഷണത്തില്‍ തീവ്രപര്യവേക്ഷണ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. […]