അയ്യായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം ഒരുക്കി റിയാദ് മെട്രോ
റിയാദ്: യാത്രക്കാർക്കായി അയ്യായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം ഒരുക്കി റിയാദ് മെട്രോ. നീല, ചുവപ്പ്, മഞ്ഞ, പർപ്പിൾ എന്നീ പാതകളിലാണ് വിവിധ പാർക്കിങ്ങുകൾ ഒരുക്കിയിരിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിനും മെട്രോ ഉപയോഗ സംസ്കാരം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി. നീല, ചുവപ്പ്, മഞ്ഞ, പർപ്പിൾ പാതകളിലായി ആകെ 5554 പാർക്കിംഗുകളാണ് ഒരുക്കിയിട്ടുള്ളത്. ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി 592, 863, 600 എന്ന രീതിയിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റെഡ് ലൈനുമായി ബന്ധിപ്പിച്ച് ഒരുക്കിയിട്ടുള്ളത് 883 പാർക്കിംഗ് […]














