കുവൈത്തിൽ മൂന്ന് ഐ.എസ് ഭീകരർ അറസ്റ്റിൽ
കുവൈത്ത് സിറ്റി : രാജ്യത്ത് ആരാധനാലയങ്ങള് ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്ക്ക് പദ്ധതിയിട്ട് അറസ്റ്റിലായത് ഐ.എസ് ഭീകരരാണെന്നും ഇവര് ശിയാ ആരാധനാലയങ്ങള് ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്ക്ക് പദ്ധതിയിട്ടതെന്നും കുവൈത്തി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ആരാധനാലയങ്ങള് ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്ക്ക് പദ്ധതിയിട്ട മൂന്നു അറബ് വംശജരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും ഏതു രാജ്യക്കാരാണ് അറസ്റ്റിലായതെന്നോ ഏതു ഭീകര സംഘടനയില് പെട്ടവരാണ് ഇവരെന്നോ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നില്ല.ആരാധനാലയങ്ങള് ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനം, എല്ലാവരും ദേശീയൈക്യം മുറുകെ പിടിക്കണമെന്നും […]